GeoGebra

ജിയോജിബ്ര/മെനു ബാറുകള്‍

Jump to: navigation, search

File Menu

    • New Window

ഈ മെനുവിലൂടെ, പൂതിയ ജിയോജിബ്ര ജാലകം തുറക്കാം. ആവശ്യമെങ്കില്‍ ഡിഫാള്‍ട്ട് ക്രമീകരണങ്ങള്‍ക്ക് മാറ്റം വരുത്താവുന്നതാണ്.

    • New

ഈ മെനുവിലൂടെ, നിലവിലുള്ള ജിയോജിബ്ര ജാലകത്തില്‍ പൂതിയ ഒഴിഞ്ഞ ജാലകം തുറക്കാം. നിലവിലെ വിവരങ്ങള്‍ നഷ്ടപ്പെടുമെന്നതിനാല്‍ ഇവ സേവ് ചെയ്യാനുള്ള നിര്‍ദ്ദേശം പ്രത്യക്ഷപ്പെടും.

    • Open

ഈ മെനുവിലൂടെ, തയ്യാറാക്കിവെച്ചിട്ടുള്ള ഒരു ജിയോജിബ്ര ഫയല്‍ തുറക്കാം. ജിയോജിബ്ര ഫയലുകള്‍ .ggb എന്ന എക്സ്റ്റെന്‍ഷനിലാണ് ഉണ്ടാകുക.

    • Save

ഈ മെനുവിലൂടെ, തയ്യാറാക്കിയ ജ്യാമിതീയ നിര്‍മ്മാണങ്ങളെ, കമ്പ്യൂട്ടറില്‍ ഒരു ജിയോജിബ്ര ഫയലായി (.ggb) സൂക്ഷിക്കാം.

    • Save As

ഈ മെനുവിലൂടെ, തയ്യാറാക്കിയ ജ്യാമിതീയ നിര്‍മ്മാണങ്ങളെ, കമ്പ്യൂട്ടറില്‍ ഒരു ജിയോജിബ്ര ഫയലായി (.ggb) സൂക്ഷിക്കാം. നിങ്ങളുടെ കമ്പ്യൂട്ടറില്‍ ജിയോജിബ്ര ഫയല്‍ സേവ് ചെയ്യപ്പെടുന്നതിനു മുന്പായി പുതിയൊരു പേര് നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെടും.

    • Print Preview

ഈ മെനുവിലൂടെ, തയ്യാറാക്കിവെച്ചിട്ടുള്ള ജ്യാമിതീയ രൂപങ്ങളുടെ പ്രിന്റ് പ്രിവ്യൂ കാണാം.

    • Export - Dynamic Worksheet as Webpage (html)

ഈ മെനുവിലൂടെ, തയ്യാറാക്കിവെച്ചിട്ടുള്ള ജിയോജിബ്ര ഫയല്‍ ഒരു ഇന്ററാക്റ്റീവ് വെബ് പേജില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും.

    • Export - Graphics View as Picture (png, eps)

ഈ മെനുവിലൂടെ, തയ്യാറാക്കിയ ജ്യാമിതീയ രൂപങ്ങളെ, ഒരു ചിത്ര ഫയലായി കമ്പ്യൂട്ടറില്‍ സൂക്ഷിക്കാം.

    • Export -Graphics View to Clipboard

ഈ മെനുവിലൂടെ, തയ്യാറാക്കിയ ജ്യാമിതീയ രൂപങ്ങളെ, ഒരു ചിത്ര ഫയലായി കമ്പ്യൂട്ടര്‍ ക്ലപ്ബോഡിലേക്ക് മാറ്റുന്നതിനും അവയെ മറ്റേതെങ്കിലും ഡോക്കുമെന്റുകളിലേക്ക് പകര്‍ത്തുകയും ചെയ്യാം.

    • Close

ഈ മെനുവിലൂടെ, തുറന്നു വെച്ചിട്ടുള്ള ഒരു ജിയോജിബ്ര ഫയല്‍ അടക്കാം. നിലവിലെ വിവരങ്ങള്‍ സേവ് ചെയ്തിട്ടില്ല എങ്കില്‍ അവ നഷ്ടപ്പെടുമെന്നതിനാല്‍ സേവ് ചെയ്യാനുള്ള നിര്‍ദ്ദേശം പ്രത്യക്ഷപ്പെടും.

Edit Menu

    • Undo

ഈ മെനുവിലൂടെ, ചെയ്ത പ്രവര്‍ത്തനങ്ങളെ ഘട്ടം ഘട്ടമായി പൂര്‍വസ്ഥിതിയിലാക്കാം.

    • Redo

ഈ മെനുവിലൂടെ, "Undo" ചെയ്ത പ്രവര്‍ത്തനങ്ങളെ ഘട്ടം ഘട്ടമായി പൂര്‍വസ്ഥിതിയിലാക്കാം.

    • Delete

ഈ മെനുവിലൂടെ, പ്രസ്തുത വസ്തുവിനെ / വസ്തുക്കളെ ഇല്ലാതെയാക്കാം. മെനു ക്ലിക്ക് ചെയ്യുന്നതിനു മുന്‍പ് ഒഴിവാക്കേണ്ട വസ്തുവിനെ / വസ്തുക്കളെ തെരഞ്ഞെടുത്തിരിക്കണം.

    • Select All

ഈ മെനുവിലൂടെ, ആ പേജിലെ എല്ലാ വസ്തുക്കളെയും സെലക്ട് ചെയ്യാം.

    • Select Current Layer

ഈ മെനുവിലൂടെ, ആ പേജിലെ പ്രസ്തുത ലെയറിലെ എല്ലാ വസ്തുക്കളെയും സെലക്ട് ചെയ്യാം.

    • Select Descendants

ഈ മെനുവിലൂടെ, പ്രസ്തുത വസ്തുവിനെ ആശ്രയിക്കുന്ന എല്ലാ വസ്തുക്കളെയും സെലക്ട് ചെയ്യാം.

    • Select Ancestors

ഈ മെനുവിലൂടെ, പ്രസ്തുത വസ്തു ആശ്രയിക്കുന്ന എല്ലാ വസ്തുക്കളെയും സെലക്ട് ചെയ്യാം.

    • Graphics View to Clipboard

ഈ മെനുവിലൂടെ, തയ്യാറാക്കിയ ജ്യാമിതീയ രൂപങ്ങളെ, ഒരു ചിത്ര ഫയലായി കമ്പ്യൂട്ടര്‍ ക്ലപ്ബോഡിലേക്ക് മാറ്റുന്നതിനും അവയെ മറ്റേതെങ്കിലും ഡോക്കുമെന്റുകളിലേക്ക് പകര്‍ത്തുകയും ചെയ്യാം.

    • Properties…

ഈ മെനുവിലൂടെ, പ്രസ്തുത വസ്തുവിന്റെ പ്രത്യേകതകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബോക്സ് ദൃശ്യമാക്കുകയും അവയില്‍ മാറ്റം വരുത്തുന്നതിന്ന് സാധിക്കുകയും ചെയ്യുന്നു.

View Menu

    • Axes

ഈ മെനുവിലൂടെ, പ്രസ്തുത ജാലകത്തില്‍ coordinate axes ദൃശ്യമാക്കുകയോ അദൃശ്യമാക്കുകയോ ചെയ്യാം.

    • Grid

ഈ മെനുവിലൂടെ, പ്രസ്തുത ജാലകത്തില്‍ coordinate grid ദൃശ്യമാക്കുകയോ അദൃശ്യമാക്കുകയോ ചെയ്യാം.

    • Algebra View

ഈ മെനുവിലൂടെ, ആള്‍ജിബ്ര ജാലകം ദൃശ്യമാക്കുകയോ അദൃശ്യമാക്കുകയോ ചെയ്യാം.

    • Spreadsheet View

ഈ മെനുവിലൂടെ, സ്പ്രഡ്ഷീറ്റ് ജാലകം ദൃശ്യമാക്കുകയോ അദൃശ്യമാക്കുകയോ ചെയ്യാം.

    • Auxiliary Objects

ഈ മെനുവിലൂടെ, ആള്‍ജിബ്ര ജാലകത്തില്‍ auxiliary objects ദൃശ്യമാക്കുകയോ അദൃശ്യമാക്കുകയോ ചെയ്യാം.

    • 'Input Bar

ഈ മെനുവിലൂടെ,Input Bar ദൃശ്യമാക്കുകയോ അദൃശ്യമാക്കുകയോ ചെയ്യാം.

    • Construction Protocol

ഈ മെനുവിലൂടെ,തയ്യാറാക്കിയ ജ്യാമിതീയ രൂപങ്ങളുടെConstruction Protocol കാണാം.

    • Refresh Views

ഈ മെനുവിലൂടെ,തയ്യാറാക്കിയ ജ്യാമിതീയ രൂപങ്ങളുടെ പുനര്‍ നിര്‍മ്മാണം കാണാം.

    • Options Menu
    • Point Capturing

ഈ മെനുവിലൂടെ, പ്രസ്തുത വസ്തുവിനെ ഗ്രിഡിലേക്ക് സ്നാപ്പ് ചെയ്യിക്കാം.

    • Angle Unit

ഈ മെനുവിലൂടെ, പ്രസ്തുത കോണളവ് ഡിഗ്രിയില്‍ / റേഡിയനില്‍ ദൃശ്യമാക്കാം.

    • Rounding

ഈ മെനുവിലൂടെ, പ്രസ്തുത അളവ് എത്ര ദശാംശസ്ഥാനം വേണമെന്ന് തീരുമാനിക്കാം.

    • Point Style

ഈ മെനുവിലൂടെ, പോയന്റിനെ ഏതു വധം ദൃശ്യമാക്കണം എന്ന് തീരുമാനിക്കാം (● dots, ○ circles, or x crosses).

    • 'Checkbox Size

ഈ മെനുവിലൂടെ, ചെക്ക്ബോക്സിനെ ഏതു വധം ദൃശ്യമാക്കണം എന്ന് തീരുമാനിക്കാം (Regular or Large).

    • Right Angle Style

ഈ മെനുവിലൂടെ, മട്ടകോണിനെ ഏതു വധം ദൃശ്യമാക്കണം എന്ന് തീരുമാനിക്കാം(□, dot •,off).

    • Labeling

ഈ മെനുവിലൂടെ, പുതുതായി തയ്യാറാക്കിയ ഒരു വസ്തുവിന്റെ ലേബല്‍ എങ്ങിനെ ദൃശ്യമാക്കണം എന്ന് തീരുമാനിക്കാം.

    • Font Size

ഈ മെനുവിലൂടെ, ജാലകത്തിലെ ലേബലുകള്‍ക്ക് എത്ര വലുപ്പം വേണം എന്ന് തീരുമാനിക്കാം.

    • Language

ഈ മെനുവിലൂടെ, ജാലകത്തിലെ ഭാഷ തീരുമാനിക്കാം.

    • Drawing Pad

ഈ മെനുവിലൂടെ, ജാലകത്തിന്റെ പ്രത്യേകതകള്‍ ( properties of the Drawing Pad ) തീരുമാനിക്കാം

    • Save Settings

ഈ മെനുവിലൂടെ, ജാലകത്തിന്റെ ക്രമീകരണങ്ങള്‍ സൂക്ഷിച്ചുവെക്കാം.

    • Restore Default Settings

ഈ മെനുവിലൂടെ, സ്ഥിരം ക്രമീകരണങ്ങള്‍ തിരിച്ചു കൊണ്ടുവരാം.