GeoGebra

ആമുഖം

Jump to: navigation, search

ജ്യാമിതീയ നിര്‍മ്മിതികള്‍ പരിചയപ്പെടുന്നതിന്നും പരിശോധിക്കുന്നതിനും സഹായിക്കുന്ന ഒരു ഇന്ററാക്ടീവ് സോഫ്റ്റ് വെയറാണിത്. പോയന്റ്, രേഖ, രേഖാഖണ്ഡം, കോണ്‍, വൃത്തം തുടങ്ങിയ വസ്തുക്കളുടെ സഹായത്തോടെ നിരവധി നിര്‍മ്മാണങ്ങള്‍ ഈ സോഫ്റ്റ് വെയറില്‍ തയ്യാറാക്കാം. ഗ്രാഫിക് ജാലകം, സ്പ്രഡ്ഷീറ്റ് ജാലകം, ആള്‍ജിബ്ര ജാലകം എന്നിവയാണ് ജിയോജിബ്ര ജാലകത്തിലെ പ്രധാന ഭാഗങ്ങള്‍ . മുകളിലെ ടൂള്‍ബാറില്‍ നിന്നും പോയ്റ്റ് ടൂള്‍ ഉപയോഗിച്ച് ഗ്രാഫിക് ജാലകത്തില്‍ ഒരു പോയ്റ്റ് അടയാളപ്പെടുത്തുമ്പോള്‍ ആ പോയ്റ്റിന്റെ ആള്‍ജിബ്ര രൂപം, [A=(3.45,5.23)] ആള്‍ജിബ്ര ജാലകത്തില്‍ പ്രത്യക്ഷപ്പെടും. തയ്യാറാക്കിയ നിര്‍മ്മിതികളില്‍ പിന്നീട് മാറ്റം വരുത്താന്‍ കഴിയുന്നു എന്നതാണ് ഈ സോഫ്റ്റ് വെയറിന്റെ പ്രത്യേകത. ചരങ്ങള്‍ ഉള്‍ പ്പെടുത്തിക്കൊണ്ടുള്ള നിര്‍മ്മാണമാണ് മറ്റൊരു പ്രത്യേകത. ഒരേ സമയം ഒരു വസ്തുവിന്റെ ആള്‍ജിബ്ര രൂപവും അതേസമയം ജ്യാമിതീയ രൂപവും ദൃശ്യമാകുന്നു എന്നത് അവയുടെ താരതമ്യ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുന്നു. തയ്യാറാക്കിവെച്ചിട്ടുള്ള ജിയോജിബ്ര ഫയല്‍ ഒരു ഇന്ററാക്റ്റീവ് വെബ് പേജില്‍ ഉള്‍ പ്പെടുത്തി പ്രദര്‍ശനത്തിനും സാഹായിക്കുന്നു.