|
പല
കാലങ്ങളിലുള്ള മനുഷ്യന്റെ
ആവശ്യങ്ങള്‍ക്കനുസരിച്ചാണ്
സംഖ്യകള്‍ ഉണ്ടാകുന്നത്.
ഈ
ആവശ്യങ്ങള്‍ ചിലപ്പോള്‍
നിത്യജീവിതവുമായി ബന്ധപ്പെട്ടതാകാം.
അല്ലെങ്കില്‍
ഗണിതത്തിന്റെ തന്നെ ആവശ്യമാകാം.
എണ്ണല്‍
സംഖ്യകള്‍,
അവയുടെ
ന്യൂനങ്ങള്‍,
പൂജ്യം
എന്നിവയ്ക്കെല്ലാം പൊതുവായി
പറയുന്ന പേരാണ് പൂര്‍ണ്ണസംഖ്യകള്‍
(Integers).
പൂര്‍ണ്ണസംഖ്യകള്‍,
ഭിന്നസംഖ്യകള്‍
(അധിസംഖ്യകളും,
ന്യൂനസംഖ്യകളും
)
എന്നിവയ്ക്കെല്ലാം
പൊതുവായി പറയുന്ന പേരാണ്
ഭിന്നകസംഖ്യകള്‍ (
Rational Numbers)
ഏതു
ഭിന്നസംഖ്യയ്ക്കും അംശവും
(Numerator) ഛേദവും
(Denominator)
ഉണ്ട്. ഏതു
പൂര്‍ണ്ണസംഖ്യയേയും നമുക്ക്
ഈ രൂപത്തിലെഴുതാം.
ഏതു
ഭിന്നകസംഖ്യയേയും (
ഭിന്നസംഖ്യയായാലും
പൂര്‍ണ്ണസംഖ്യയായാലും )
x , y എന്നീ
പൂര്‍ണ്ണസംഖ്യകള്‍ ഉപയോഗിച്ച്
x/y എന്ന
രൂപത്തിലെഴുതാം.
തയ്യാറാക്കിയത്
Sureshbabu P P
Master Trainer
IT @ School Project
Ernakulam.
|