വൃത്തങ്ങള്‍
|
കോണ്‍
ചിത്രങ്ങള്‍
ഒരു
മട്ടത്രികോണം വരയ്ക്കണം.
കര്‍ണ്ണം 5 cm വേണം.
ലംബവശങ്ങള്‍
എന്തുമാകാം. എങ്ങനെയെല്ലാം
വരയ്ക്കാം ?
5 cm നീളത്തില്‍
വര വരയ്ക്കുക. അതിന്റെ
ഒരറ്റത്ത് ഇഷ്ടമുള്ള കോണും,
മറ്റേ അറ്റത്ത് 90o
യില്‍ നിന്നു ഇതു
കുറച്ച കോണും വരച്ച്,
ത്രികോണമാക്കാം.
ഇത്തം
കുറേ ത്രികോണങ്ങള്‍ വരച്ച്,
അവയുടെ മൂന്നാം
മൂലകള്‍ മാത്രം നോക്കൂ.
|
| മുന്‍
പ്രവര്‍ത്തനത്തില്‍ കോണുകളെയെല്ലാം
മട്ടമാക്കിയതിനുപകരം 30o,
45o ,60o ,120o മുതലായവ
ആയി വരച്ചുനോക്കൂ |
|
മട്ടവും
വൃത്തവും
വൃത്തത്തിലെ
ഒരു വ്യാസത്തിന്റെ അററങ്ങള്‍,
വൃത്തത്തിലെ
മറ്റേതൊരു ബിന്ദുവുമായി
യോജിപ്പിച്ചാല്‍ കിട്ടുന്നത്
മട്ടകോണാണ്.
|
|
വൃത്തത്തിലെ
ഒരു ബിന്ദുവില്‍ നിന്ന്
പരസ്പരം ലംബമായ രണ്ടു വരകള്‍
വരച്ചാല്‍, ഈ
വരകള്‍ വൃത്തത്തെ ഖണ്ഡിക്കുന്ന
ബിന്ദുക്കള്‍ യോജിപ്പി ക്കുന്ന
വര വൃത്തത്തിന്റെ വ്യാസമാണ്.
.
|
|
വൃത്തത്തിലെ
ഒരു വ്യാസത്തിന്റെ അററങ്ങള്‍,
വൃത്തത്തിനകത്തെ
ഏതു ബിന്ദുവുമായി യോജിപ്പിച്ചാലും
മട്ടത്തേക്കാള്‍ വലിയ കോണ്‍
ലഭിക്കും.
വൃത്തത്തിലെ
ഒരു വ്യാസത്തിന്റെ അററങ്ങള്‍,
വൃത്തത്തിനുപുറത്തെ
ഏതു ബിന്ദുവുമായി യോജിപ്പിച്ചാലും
മട്ടത്തേക്കാള്‍ ചെറിയ കോണ്‍
ലഭിക്കും.
|
|
വൃത്തത്തിലെ
വിവിധ ബിന്ദുക്കള്‍ ഏതെങ്കിലും
വ്യാസത്തിന്റെ രണ്ടറ്റങ്ങളും
യോജിപ്പിച്ച്,
വ്യത്യസ്ത
മട്ടത്രികോണങ്ങളുണ്ടാക്കാമല്ലോ.
ഇവയില്‍
ഏറ്റവും കൂടുതല്‍ പരപ്പളവ്,
മുകളിലെ
ബിന്ദു ഏതു സ്ഥാനത്തെടുക്കുമ്പോഴാണ്
?
|
|
നാലു
മൂലകളും വൃത്തത്തിലായ പലപല
ചതുരങ്ങള്‍ വരയ്ക്കാം.
ഇവയില്‍
ഏറ്റവും കൂടുതല്‍ പരപ്പളവുള്ള
ചതുരത്തിന്റെ സവിശേഷത എന്താണ്
?
|
|
ഒരു
കോണിന്റെ സമഭാജി വരച്ച്,
അതിനെ
പകുതിയാക്കാനറിയാമല്ലോ.
ഒരു കോണിനെ
ഇരട്ടിപ്പിക്കുന്നതെങ്ങനെ
?
|
|
കോണും
ചാപവും ഞാണും
ഒരു
വൃത്തത്തിലെ രണ്ടു ബിന്ദുക്കള്‍
വൃത്തത്തെ രണ്ടു ചാപങ്ങളായി
ഭാഗിക്കുന്നു. ഈ
ബിന്ദുക്കള്‍,
ഇതില്‍ ഒരു
ചാപത്തിലെ ഏതെങ്കിലും
ബിന്ദുവുമായി യോജിപ്പിച്ചുകിട്ടുന്ന
കോണ്‍, മറുചാപത്തിന്റെ
കേന്ദ്രകോണിന്റെ പകുതിയാണ്.
അതായത്,
വൃത്തത്തിലെ
ഒരു ചാപം കേന്ദ്രത്തിലുണ്ടാക്കുന്ന
കോണിന്റെ പകുതിയാണ്,
ആ ചാപം
അതിന്റെ മറുചാപത്തിലെ ഒരു
ബിന്ദുവില്‍ ഉണ്ടാക്കുന്ന
കോണ്‍.
|
|
കോണും
ചാപവും ഞാണും
വൃത്തവും
ചതുര്‍ഭുജവും
ഒരു
ചതുര്‍ഭുജത്തിന്റെ മൂലകളെല്ലാം
ഒരു വൃത്തത്തിലാണെങ്കില്‍
അതിന്റെ എതിര്‍കോണുകള്‍
അനുപൂരകമാണ്.
ഒരു
ചതുര്‍ഭുജത്തിന്റെ മൂന്നു
മൂലകളില്‍ക്കൂടി ഒരു വൃത്തം
വരയ്ക്കുമ്പോള്‍,
ചതുര്‍ഭുജത്തിന്റെ
നാലാമത്തെ മൂല വൃത്തത്തിനു
പുറത്താണെങ്കില്‍,
ആ മൂലയിലേയും,
എതിര്‍മൂലയിലേയും
കോണുകളുടെ തുക 180o
യേക്കാള്‍
കുറവാണ്. ചതുര്‍ഭുജത്തിന്റെ
നാലാമത്തെ മൂല വൃത്തത്തിനകത്താണെങ്കില്‍,
ആ മൂലയിലേയും,
എതിര്‍മൂലയിലേയും
കോണുകളുടെ തുക 180o
യേക്കാള്‍
കൂടുതലാണ്.
.
|
തയ്യാറാക്കിയത്
Master Trainers
IT @ School Project